Society Today
Breaking News

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ അഗ്നബാധ അണയ്ക്കാന്‍ വ്യോമ സേന എത്തിയേക്കും.ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളിലെ അഗ്‌നിബാധ ഇന്ന് ഉച്ചയോടെ നിയന്ത്രണാധീനമായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന ഇതു സംബന്ധിച്ച് വ്യോമസേനയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.ബ്രഹ്മപുരത്തെ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ വെള്ളം ടാങ്കറുകളില്‍ എത്തിക്കുന്നുണ്ട്.

ആര്‍.ടി.ഒ മുഖേനയാണ് ടാങ്കേഴ്‌സ് അസോസിയേഷനില്‍ നിന്നും ടാങ്കറുകള്‍ ലഭ്യമാക്കുന്നത്. റീജ്യണല്‍ ഫയര്‍ ഓഫീസറുടെ കീഴില്‍ കൂടുതല്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. തീനാളങ്ങളുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും പുക വമിക്കുന്നത് തുടരുകയാണ്.കൊച്ചി മേയറുടെ അഭ്യര്‍ഥന പ്രകാരം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ബ്രഹ്മപുരത്ത് ഏക്കറുകണക്കിന് കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ ശേഖരത്തിന് തീപിടിച്ചത്.തുടര്‍ന്ന് ഇന്നലെ മുതല്‍ പ്രദേശമാകെ പുക മൂടിയ നിലയിലാണ്.കുട്ടികളും പ്രായമായവരും അടക്കം നിരവധി പേര്‍ക്ക് ശ്വാസതടസം അടക്കമുള്ള ബുദ്ധിമുട്ടും നേരിടുന്നുണ്ട്.വേനല്‍ കാഠിന്യത്താല്‍ ആണോ തീപിടിച്ചത് അതോ ആരെങ്കിലും ബോധപൂര്‍വ്വം തീയിട്ടതാണോയെന്ന സംശയവും  ശക്തമായിട്ടുണ്ട് 
 

Top